ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.
കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേൽ അന്വർത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുൻപ് സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയൻറെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ്
സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
ഉമ്മൻചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയർ കോൺഗ്രസ് നേതാവായിരുന്ന ഗവർണർ ഭാട്ടിയാജിയെ നേരിൽ പോയി കണ്ട് ഡോ ജാൻസിക്കായി ചരടുവലി നടത്തിയത് നാട്ടിൽ പാട്ടാണ്. എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്
സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുള്‍പ്പെടെയുളള വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളം പട്ടിണി സൂചികയില്‍ പിന്നിലായതിന്റെ കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.
കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വേണം. ആ മാറ്റം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ എന്തുചിന്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാവണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.
തീരുമാനങ്ങള്‍ നടപ്പിലാക്കിയ രീതിയില്‍ ചില തെറ്റുകളുണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ചോ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആളുകളെക്കുറിച്ചോ ആര്‍ക്കും പരാതിയില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്
നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ
രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും.
15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടിട്ടുണ്ട്.
എ വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പ്രസ്താവനക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പാണക്കാട്ട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുള്ളത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് - മുഖ്യമന്ത്രി
വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? എന്ന് ഉമ്മൻചാണ്ടി ചോദിക്കുന്നു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴില്‍ സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തിഴിലുറപ്പ് പദ്ധതിയെ കുറിച്ചൊന്നും പുതിയ സാമ്പത്തിക പാക്കേജ് പറയുന്നില്ല - ഉമ്മന്‍ ചാണ്ടി
സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം